ഡൽഹിയിൽ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായെന്ന പരാതിയിൽ അധികൃതർ നടപടിയെടുക്കാത്തതിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സാകേത് പോലീസ് സ്റ്റേഷനിൽ തങ്ങളെ തടഞ്ഞുവെച്ച് ക്രൂരമായി മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി വനിതാ മാധ്യമപ്രവർത്തകർ രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് പരാതി നൽകി.