ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെമായെന്ന് ആദ്യമായി തുറന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. നോട്ട് പിന്‍വലിക്കല്‍ വ്യവസായ, തൊഴില്‍മേഖലകളില്‍ ആഘാതമുണ്ടാക്കിയോയെന്ന് ഇതുവരെ പഠനങ്ങള്‍ നടത്തിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യസഭയില്‍ എളമരം കരീം എം.പി.ക്ക് നല്‍കിയ മറുപടിയിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി കാര്യങ്ങള്‍ വ്യക്തമാക്കിയത്.