ന്യൂഡല്‍ഹി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ കേരള പോലീസില്‍ നിന്ന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഡല്‍ഹി പോലീസ്. അംബേദ്കര്‍ നഗറില്‍ നിന്നുള്ളവര്‍ മനുഷ്യകടത്തില്‍ പെട്ടതായി പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സൗത്ത് ഡല്‍ഹി ഡിസിപി വിജയ് കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.