തിരുവനന്തപുരം: മുനമ്പം മനുഷ്യകടത്ത് കേസില്‍ പ്രതികളുടെ വീട്ടില്‍ അന്വേഷണ സംഘം തിരച്ചില്‍ നടത്തി. അനില്‍ കുമാര്‍, ശ്രീകാന്തന്‍ എന്നിവരുടെ തിരുവനന്തപുരത്തെ വീടുകളിലാണ് കൊച്ചിയില്‍ നിന്നുള്ള സംഘം തിരച്ചില്‍ നടത്തിയത്. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് പാസ്‌പോര്‍ട്ട് ശ്രീലങ്കന്‍ നാണയങ്ങള്‍ തുടങ്ങിയവ പരിശോധനയില്‍ പിടിച്ചെടുത്തു.