ന്യൂഡല്‍ഹി: ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിന്റായി ചുമതലയേല്‍ക്കുമ്പോള്‍, ഇന്ത്യയുമായുള്ള ബന്ധത്തില്‍ കാതലമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. അതെസമയം, മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ട്രംപ് ഭരണകൂടത്തില്‍ നിന്ന് വ്യത്യസ്തമായ നിലപാട് പുതിയ അമേരിക്കന്‍ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാം. വാണിജ്യ രംഗത്ത് അയഞ്ഞ സമീപനം ഉണ്ടാകുമെന്ന് ബൈഡന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.