ന്യൂഡല്‍ഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളും റിട്ടുകളും എപ്പോള്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച തീരുമാനിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. 19 പുനഃപരിശോധാ ഹര്‍ജികളാണ് വിഷയവുമായി ബന്ധപ്പെട്ട് കോടതിക്കു മുമ്പിലെത്തിയിട്ടുള്ളത്. ഇതിനു പുറമേ നിരവധി റിട്ടുകളും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിനെതിരെയാണ് പുനഃപരിശോധനാ ഹര്‍ജികളും റിട്ടുകളും സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.