ബിജെപിയിൽ ചേർന്നാൽ കുടുംബത്തിന് നല്ലത്; സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് ഭീഷണി. കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകനും ഡൽഹി പ്രക്ഷോഭ നായകനുമായ അഭിജിത് ദീപ്കെയ്ക്കും കുടുംബത്തിനും നേരെ ഭീഷണി ഉയരുന്നതായി പരാതി. ബിജെപിയിൽ ചേർന്നാൽ തനിക്കും കുടുംബത്തിനും നല്ലതാണെന്നും അല്ലാത്തപക്ഷം മാതാപിതാക്കൾക്ക് പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി വീഡിയോ സന്ദേശങ്ങളിലൂടെ ഭീഷണിപ്പെടുത്തുന്നതായാണ് വെളിപ്പെടുത്തൽ. താൻ ഭീഷണികളെ ഭയക്കുന്നില്ലെങ്കിലും മാതാപിതാക്കളുടെ സുരക്ഷ മുൻനിർത്തി അവരോട് ബന്ധുവീട്ടിലേക്ക് മാറിനിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഭിജിത് ദീപ്കെ വ്യക്തമാക്കി. വിദ്യാർഥികളെയും അവരുടെ കുടുംബങ്ങളെയും ഭീഷണിപ്പെടുത്താനാണെങ്കിൽ അധികാരം എന്തിനാണെന്ന് ചോദ്യമുയർത്തിയ അദ്ദേഹം, വിദ്യാർഥികൾ ഭീകരവാദികളല്ലെന്നും പ്രതികാര നടപടികൾ ഭരണകൂടം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

To advertise here,