വയനാട്: അഞ്ച് വീടുകളെ ഇല്ലാതാക്കിയ ഉരുള്‍പൊട്ടലിന്റെ ആഘാതത്തില്‍ നിന്ന് വയനാട്ടിലെ അമ്മാറ ഗ്രാമം ഇനിയും മോചിതമായിട്ടില്ല. പതിനായിരം രൂപയുടെ അടിയന്തര സഹായം മിക്കവര്‍ക്കും കിട്ടിയെങ്കിലും വീടും സ്ഥലവും പോയവരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ബന്ധുവീടുകളിലും വാടകവീടുകളിലും കഴിയുന്ന ഇവര്‍ കടുത്ത ആശങ്കയിലാണ്.