തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ബന്ധുനിയമനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മൗനം. നാലു ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയില്ല. വിടി ബല്‍റാം, സണ്ണി ജോസഫ്, മഞ്ഞളാകുഴി അലി എന്നിവരാണ നിയമസഭയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. സര്‍ക്കാര്‍ തലത്തിലെ ഉന്നത പദവികളുടെ നിയമനത്തിന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ വേണ്ടതുണ്ടോ കെടി അദീബിന്റെ നിയമന കാര്യത്തില്‍ ഇത് പാലിച്ചിട്ടുണ്ടോ എന്നായിരുന്നു ബല്‍റാമിന്റെ ചോദ്യം.