തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. ദേശീയ ബാലാവകാശ കമ്മിഷനെ സന്നിധാനത്ത് കൊണ്ടുവന്നത് ബി.ജെ.പിയുടെ ആസൂത്രിത പദ്ധതിയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പിയുടെ സൈക്കോളജിക്കല്‍ വാറിനെ സര്‍ക്കാര്‍ നേരിടും. ശബരിമല വിഷയം സഭയില്‍ വരുത്താതിരിക്കാനുള്ള നീക്കമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.