പത്തനംതിട്ട: പമ്പ മണലെടുപ്പിലെ അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയിലാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്. പ്രളയസാധ്യത മുന്നില്‍ കണ്ട് പമ്പ നദിയില്‍ നിന്നും മണല്‍ വാരിയതില്‍ കോടികളുടെ അഴിമതി നടന്നുവെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.