തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്. പ്രതിരോധ വകുപ്പിന്റെ തിരുവനന്തപുരത്തെ പിആര്‍ഒക്കാണ് സിറ്റി ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം നഷ്ടമായത്. ഒടിപി നമ്പറില്ലാതെ പ്രതികള്‍ വിദേശത്ത് ഇടപാട് നടത്തുകയായിരുന്നു.