കൊച്ചി: കള്ളപണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് കുറ്റപത്രം തയ്യാറായി. സ്വാഭാവിക ജാമ്യത്തിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായി 24ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് ഇ.ഡിയുടെ നീക്കം. അതിനിടെ സിഎം രവീന്ദ്രന്റെ മൊഴി വിശദമായി പരിശോധിക്കുകയാണ് ഇഡി.