കൊച്ചി: നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിൻ്റെ അക്കൗണ്ട് വഴി പത്ത് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ പൊതുമരാമത്തു വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പതിനൊന്നു മണിക്ക് കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാജരാകാനാവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞിന് നോട്ടിസ് നൽകിയിട്ടുണ്ട്.