ബ്രൂവറി പദ്ധതിക്കെതിരെ സ്പെഷ്യൽ ഗ്രാമസഭ ചേർന്ന് പാലക്കാട്ടെ എലപ്പുള്ളി പഞ്ചായത്ത്. ഗ്രാമസഭയിൽ പദ്ധതിക്കെതിരായ പ്രമേയം പാസായത് വൻ ഭൂരിപക്ഷത്തിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു പറഞ്ഞു. പഞ്ചായത്തിന്റെ എതിർപ്പിനെ പരിഹസിച്ച് മന്ത്രി എം.ബി.രാജേഷ്.