ബ്രൂവെറി വിവാദത്തില്‍ നിന്ന് ഒടുവില് സര്‍ക്കാര്‍ തലയൂരി. ഈ സര്‍ക്കാരിന്റെ ഇന്നേ വരെയുള്ള പ്രവര്‍ത്തനകാലയളിവില്‍ പ്രതിപക്ഷം കൊണ്ടു വന്ന പലവിധ ആരോപണങ്ങളില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത് ബ്രൂവെറി അനുമതി നല്‍കിയതിലെ ഈ അഴിമതി ആരോപണമാണ്. മറുപടി പറഞ്ഞ് പറഞ്ഞ് കൂടുതല്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് പോയി. പ്രളയം സര്‍ക്കാര്‍ നിര്‍മ്മിതമാണെന്ന് ഒരു ദിവസം പറയുകയും. പിറ്റേദിവസം പ്രളയത്തിന്റെ രൂക്ഷത കൂട്ടിയത് സര്‍ക്കാര്‍ ആണെന്ന് മാറ്റിപറഞ്ഞും ഏറ്റവും ഒടുവില്‍ പ്രളയകാലത്ത് പോലും പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനങ്ങള്‍ നനഞ്ഞ പടക്കമായത് പോലെ ഇതും കത്തിത്തീരുമെന്നാണ് സര്‍ക്കാരും പിണറായിയും പ്രതീക്ഷിച്ചത്. പക്ഷെ, പ്രശ്‌നം മാധ്യമങ്ങള്‍ കൂടി ഏറ്റെടുത്തതോടെ വിവാദം കത്തിത്തീരുക മാത്രമല്ല കത്തിപ്പടരുകയാണ് ഉണ്ടായത്. വക്രദൃഷ്ടി, എപ്പിസോഡ്:650.
Content Highlights: The Mainour And The Witness In Brewery
Published: 09 Oct 2018, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

