കോട്ടയം: സുമനസുകളുടെ കരുണ തേടുകയാണ് കോട്ടയം രാമപുരത്തെ പന്ത്രണ്ടുകാരന്‍ നിഖില്‍ പ്രിന്‍സ്. അപൂര്‍ച്ച രോഗം ബാധിച്ച് അരയ്ക്ക് താഴേക്ക് തളര്‍ന്ന നിഖിലിന്റെ ചികിത്സാ ചെലവിനായി നെട്ടോട്ടമോടുകയാണ് കുടുംബം. 2008 മുതല്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന അപൂര്‍വ്വ രോഗത്തിന്റെ ചികിത്സയിലാണ് ഈ കുട്ടി. ശരീരത്തിലെ മസ്സിലുകളുടെ ബലം കുറയുന്ന ഈ അസുഖം മൂലം അരയ്ക്ക് താഴേക്ക് തളര്‍ന്നു. ഏക മകന്റെ ദുരവസ്ഥയില്‍ തകര്‍ന്നിരിക്കുകയാണ് കൂലിപ്പണിക്കാരനായ പിതാവ് പ്രിന്‍സും മാതാവ് ടെസ്സിയും. ഒട്ടേറെ ആശുപത്രികളില്‍ കുട്ടിയെ ചികിത്സിച്ചെങ്കിലും കാര്യമായ മാറ്റം ഉണ്ടായില്ല. സുമനസ്സുകളുടെ കരുതലാണ് നിഖിലിന് ഇനി ആവശ്യം.