Gangs Beats Up Rickshaw Driver, Robs, Steals His Auto In Kollam
കൊല്ലം: കൊല്ലം നഗരത്തില്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കി പണവും ഓട്ടോയും തട്ടിയെടുത്തുവെന്ന് പരാതി. കൊല്ലം മണലില്‍ സ്വദേശി ചന്ദ്രന്‍പിള്ളയെയാണ് രണ്ടംഗ സംഘം മര്‍ദ്ദിച്ച് അവശനാക്കി റോഡില്‍ തള്ളിയത്. ചിന്നക്കടയില്‍ നിന്നാണ് പരവൂരിലേയ്ക്ക് പോകാനായി സംഘം ഓട്ടോയില്‍ കയറിയത്. പറവൂരിലെത്തിയ സംഘം മറ്റൊരാളെയും കൂട്ടി ബാറിലെത്തി മദ്യപിച്ചു. ശേഷം ഓട്ടോയുടെ താക്കോല്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. ഇതെതിര്‍ത്തതാണ് ചന്ദ്രന്‍പിള്ളയെ മര്‍ദ്ദിക്കാന്‍ കാരണം. കൈവശമുണ്ടായിരുന്ന ഓട്ടോയും ആറായിരം രൂപയും തട്ടിയെടുത്ത് സംഘം മുങ്ങി. കൈക്കും നെഞ്ചിനും പരിക്കുണ്ട്. മറ്റൊരാളിന്റെ ഓട്ടോ വാടകയ്‌ക്കെടുത്താണ് ചന്ദ്രന്‍പിള്ള ഓടിച്ചിരുന്നത്.
Content Highlights: Gangs Beats Up Rickshaw Driver, Robs, Steals His Auto In Kollam
Published: 13 Jun 2019, 11:18 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

