തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സംസ്ഥാന പോലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനും കനത്ത തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വിധി. കേസുമായി ബന്ധപ്പെട്ട് എല്ലാ കണ്ടെത്തലുകളും കോടതി പൂര്‍ണമായും തള്ളികളഞ്ഞു. പുതിയ സമിതിയെ നിയോഗിച്ചതോടെ ഇനി ഉദ്യോഗസ്ഥരാകും പ്രതികൂട്ടിലാവുക.