കൊച്ചി: ജലന്ധര്‍ ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ വധശ്രമമെന്ന് പരാതി. കുറുവിലങ്ങാട് പോലീസ് സ്‌റ്റേഷനില്‍ കന്യാസ്ത്രീ തന്നെയാണ് പരാതി നല്‍കിയത്. കന്യാസ്ത്രീകള്‍ ഉപയോഗിക്കുന്ന ഇരു ചക്ര വാഹനത്തിന്റെ ബ്രേക്ക് നീക്കം ചെയ്യാന്‍ മഠത്തിലെ ജീവനക്കാരനായ ഇതര സംസ്ഥാനക്കാരനോട് ആവശ്യപ്പെട്ടുവെന്ന് പരാതിയിലുണ്ട്. ജലന്ധര്‍ രൂപതയിലെ വൈദികനായ ലോറന്‍സ് ചുട്ടുപറമ്പന്റെ സഹോദരന്‍ തോമസ് ചുട്ടുപറമ്പനെതിരെയാണ് പരാതി.

To advertise here,