സ്ത്രീധന പീഡനം: വിദേശത്ത് ഭാര്യയെ മർദിച്ച കേസിൽ കൊല്ലം സ്വദേശി നന്ദു ഗണേഷ് വിമാനത്താവളത്തിൽ അറസ്റ്റിൽ
കൊല്ലം നീണ്ടകര സ്വദേശിനിയായ യുവതിയെ വിദേശത്തുവെച്ച് ക്രൂരമായി മർദിച്ച കേസിൽ ഭർത്താവ് നന്ദു ഗണേഷ് അറസ്റ്റിലായി. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ ചവറ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീധനത്തിന്റെ പേരിൽ നിരന്തരമായി പീഡിപ്പിക്കുകയും ലാപ്ടോപ്പും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും ചെയ്തതായി യുവതി പരാതിപ്പെട്ടിരുന്നു. പ്രതിക്കെതിരെ പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പുലർച്ചെ വിമാനത്താവളത്തിലെത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു.
To advertise here,
Content Highlights: Kollam dowry harassment case, Nandu Ganesh arrest, Chavara police arrest, Thiruvananthapuram airport custody, Kerala domestic violence

