മലപ്പുറം: മലപ്പുറം ആക്കോട് വീടിനുള്ളിലേക്ക് ഇടിഞ്ഞ മണ്ണ് നീക്കുന്നത് പോലീസ് തടഞ്ഞതില്‍ നാട്ടുകാരുടെ പ്രതിഷേധം. അപകട സാധ്യതയാടെ പേരില്‍ പേമാരിക്കിടെ ഇടിഞ്ഞ മണ്ണ് നീക്കുന്നതിന് ഇനിയും പലയിടത്തും അനുമതി നല്‍കിയിട്ടില്ല. അതേ സമയം മണ്ണ് നീക്കാന്‍ റവന്യൂ വകുപ്പിന്റെ അനുമതി തേടിയിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.