72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തോടെ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. കരിയറിലെ നാലാമത് ദേശീയ മികച്ച നടനുള്ള പുരസ്കാരം നേടിയതോടെ കമൽഹാസനെ മറികടന്ന്, ഇന്ത്യൻ സിനിമയിലെ ഇതിഹാസം അമിതാഭ് ബച്ചനൊപ്പം ചരിത്രത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ് മമ്മൂട്ടി. നാല് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുന്ന ആദ്യ മലയാളി താരം കൂടിയാണ് അദ്ദേഹം. പ്രായത്തെ തോൽപ്പിക്കുന്ന അഭിനയമികവും കഥാപാത്രങ്ങളിലെ വൈവിധ്യവുമാണ് മമ്മൂട്ടിയെ വീണ്ടും ഈ ചരിത്രനേട്ടത്തിന് അർഹനാക്കിയത്. മലയാള സിനിമയ്ക്കും ചലച്ചിത്ര പ്രേമികൾക്കും ഒരുപോലെ അഭിമാന നിമിഷമാണിത്.

To advertise here,