കണ്ണൂര്‍: ശനിയാഴ്ച രാത്രി മുതല്‍ കാണാതായ കണ്ണൂര്‍ പെരിങ്ങോം സ്വദേശി കാടന്‍ വീട്ടില്‍ നാരായണനെ ഞായറാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തി. മൃതദേഹത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടതാണ് മരണകാരണം സൂര്യാഘാതമാണെന്ന സംശയം ഉയരാന്‍ കാരണം. കാല്‍മുട്ടുകള്‍ക്ക് താഴെയായി പൊള്ളലേറ്റതിനാല്‍ സൂര്യാഘാതമാണെന്നാണ് പോലീസും സംശയിക്കുന്നത്. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകുവെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Content Highlights: Missing Man From Kannur Dies Of Suspected Sunstroke
Published: 24 Mar 2019, 05:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

