തുടര്‍ച്ചയായി മൂന്നാം സീസണും നഷ്ടമായ മൂന്നാര്‍ മേഖല കടുത്ത പ്രതിസന്ധിയിലാണ്. വലിയ തിരക്കുകള്‍ ആരംഭിക്കേണ്ട മൂന്നാറിലെ വീഥികള്‍ വിജനമായി തുടരുന്നു. ഈ ഓണക്കാലവും നഷ്ടമാകുന്നത് മൂന്നാറിലെ വ്യാപാര-ടൂറിസം മേഖലയുടെ അടിത്തറയിളക്കും.