കൊച്ചി: ജലന്ധര്‍ ബിഷപ്പിനെ ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് അനുമതി. കോട്ടയം എസ്.പി ഹരികൃഷ്ണനും വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷും കേസിന്റെ അന്വേഷണ പുരോഗതി കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖ്‌റേയുമായി ചര്‍ച്ച ചെയ്തു. ആവശ്യമായ തെളിവുകള്‍ കിട്ടിയ ശേഷം തുടര്‍ നടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം. അതേസമയം കൂടുതല്‍ ശക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷമാകും കേസില്‍ അറസ്റ്റ് ഉണ്ടാവുക.