പാലക്കാട്: കുടിവെള്ളക്ഷാമം രൂക്ഷമായ പാലക്കാട്ടെ എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്. ബ്രൂവറിക്കായി എം.പി ഗ്രൂപ്പ് വാങ്ങിയ സ്ഥലത്തേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് അവിടെ കൊടികുത്തി. മലമ്പുഴ മണ്ഡലത്തിലെ ജലചൂഷണ വിഷയത്തില്‍ വി.എസ് നിലപാട് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.