വയനാട്: ബാണാസുരമലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയെത്തുടര്‍ന്ന് അടച്ചു പൂട്ടിയ ക്വാറി വീണ്ടും തുറന്നു. ദുരന്തനിവാരണ അതോറിറ്റി ഉത്തരവിനെ തുടര്‍ന്ന് പൂട്ടിയ കരിങ്കല്‍ ക്വാറി യാതൊരു അനുമതിയും ഇല്ലാതെയാണ് കഴിഞ്ഞ ദിവസം പ്രവര്‍ത്തനം തുടങ്ങിയത്. കൃഷിക്കു വേണ്ടി മാത്രം പതിച്ചു നല്‍കിയ ഭൂമിയില്‍ അനധികൃതമായി ഖനനം നടത്തുന്നു എന്ന് റവന്യൂ വകുപ്പ് നേരത്തെ കണ്ടെത്തിയ ക്വാറിയാണിത്.