കൊച്ചി: രക്ഷിക്കണേയെന്ന് അലമുറയിട്ട വയോധികയുടെ സങ്കടക്കണ്ണീര്‍ കണ്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ആശ്വാസ വാക്കുകള്‍ക്കൊപ്പം ആലുവ സ്വദേശി മേരിയെന്ന വയോധികയെ സഹായിക്കാന്‍ സ്ഥലം എം.എല്‍.എ അന്‍വര്‍ സാദത്തിന് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കി. ദുരിത ബാധിതരെ കോണ്‍ഗ്രസ് സഹായിക്കുമെന്നും ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

To advertise here,