കോഴിക്കോട്: സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ദ്വിദിന പണമുടക്കിനെ ചെറുത്തുതോല്‍പ്പിച്ച് കോഴിക്കോടെ വ്യാപാരി സമൂഹം. നഗരത്തില്‍ കൂടുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. കൊയിലാണ്ടിയില്‍ കടകളും ബാങ്കും സമരാനുകൂലികള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു. ഇന്നലത്തെ അപേക്ഷിച്ച് കൂടുതല്‍ സജീവമായിരുന്നു ഇന്ന് ജില്ല. മിഠായിതെരുവിലും വലിയങ്ങാടിയിലും എഴുപത് ശതമാനം കടകളും തുറന്നു. ഹോട്ടലുകളും തുറന്നു. അതിരാവിലെ മുതല്‍ തന്നെ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി. മെഡിക്കല്‍ കോളേജ് ഭാഗത്തേയ്ക്ക് സ്വകാര്യ ബസുകളും സര്‍വീസ് നടത്തി.