കാസര്‍കോട്: തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടത് മുന്നണിയുടെ വടക്കന്‍ മേഖല  ജാഥയ്ക്ക് ഇന്ന് തുടക്കം. വൈകീട്ട് കാസര്‍കോട് ഉപ്പളയില്‍ മുഖ്യമന്ത്രി ജാഥ ഉദ്ഘാടനം ചെയ്യും. തുടര്‍ഭരണത്തിന് കളമൊരുക്കുന്നതാകും വികസന മുന്നേറ്റ യാത്രയെന്ന് എ. വിജയരാഘവന്‍ പറഞ്ഞു.