ജീവിതത്തിലെ ചെറിയ പ്രതിസന്ധികളില്‍ പോലും തളര്‍ന്നു പോകുന്നവരാണ് നമ്മളില്‍ പലരും. എന്നാലും കണ്ണിലെ ഇരുട്ടിനെ പോലും വകവെക്കാതെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് പെരിയാര്‍ നീന്തി കടന്നിരിക്കുകയാണ് ഒരു പതിനൊന്ന് വയസുകാരന്‍. ആലുവ സ്വദേശിയായ മനോജിന്റെ വിശേഷങ്ങളാണ് ഇനി. നല്ലവാര്‍ത്ത.