ഇടുക്കി നെടുങ്കണ്ടത്ത് വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന ഒൻപത് വയസ്സുള്ള കുട്ടിക്ക് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു. നെടുങ്കണ്ടം വേഡിമേട് സ്വദേശി അജീഷിന്റെ മകനാണ് കടിയേറ്റത്. കുട്ടിയുടെ ഇരു കൈകൾക്കും പരിക്കേറ്റതിനെ തുടർന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് മടങ്ങി. സമീപത്തെ മാലിന്യ പ്ലാന്റ് കേന്ദ്രീകരിച്ച് തെരുവ് നായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്നും സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.

To advertise here,