സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് പിന്തുണക്കാരുള്ള പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ഓംപ്രകാശ് ബിഷ്ണോയ്ക്ക് രാജസ്ഥാനിലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കനത്ത പരാജയം. ഇൻസ്റ്റാഗ്രാമിൽ മാത്രം 14 ലക്ഷത്തിലധികം ഫോളോവേഴ്സും ആകെ 21 ലക്ഷം ഫോളോവേഴ്സും ഉള്ള ബിഷ്ണോയ്ക്ക് സർപ്പഞ്ച് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ ആകെ ലഭിച്ചത് 33 വോട്ടുകൾ മാത്രമാണ്. ഇതിൽ 11 വോട്ടുകൾ സ്വന്തം കുടുംബാംഗങ്ങളുടേതും 10 വോട്ടുകൾ സുഹൃത്തുക്കളുടേതുമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. തെരഞ്ഞെടുപ്പിൽ നോട്ടിക്ക് 10 വോട്ടുകൾ ലഭിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരാജയപ്പെട്ടെങ്കിലും ലഭിച്ച മാധ്യമശ്രദ്ധയിൽ സന്തോഷമുണ്ടെന്നും വരും തെരഞ്ഞെടുപ്പുകളിൽ വീണ്ടും മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.