പാലപ്പള്ളി എസ്റ്റേറ്റ് തൊഴിലാളിയുടെ ആത്മഹത്യ: മാനേജർ അടക്കം മൂന്നുപേർക്കെതിരെ കേസ്
തൃശ്ശൂർ പാലപ്പള്ളിയിലെ ഹാരിസൺ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളി മഞ്ജുഷയുടെ മരണത്തിൽ മാനേജർ അടക്കം മൂന്നുപേർക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. മഞ്ജുഷ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. രോഗിയായ തനിക്ക് അധികൃതരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് രാത്രി ഷിഫ്റ്റ് ഉൾപ്പെടെയുള്ള കഠിനമായ ജോലികൾ നൽകിയെന്നും തൊഴിൽ പീഡനമാണ് മരണത്തിന് കാരണമെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ഡിവൈഎഫ്ഐ, ഐഎൻടിയുസി തുടങ്ങിയ സംഘടനകൾ എസ്റ്റേറ്റ് ഓഫീസിലേക്ക് ശക്തമായ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതിന് പിന്നാലെയാണ് മൂന്ന് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

Content Highlights: പാലപ്പള്ളിയിലെ മരണം: മാനേജർക്കെതിരെ കേസ്
Published: 24 Sept 2026, 10:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.