തൃശൂര്‍: അനില്‍ അക്കര എം.എല്‍.എ തനിക്കെതിരെ നുണപ്രചരണം നടത്തുകയാണെന്ന് മന്ത്രി എ.സി.മൊയ്തീന്‍. വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രി. അതേസമയം മന്ത്രി മൊയ്തിന്‍ അഴിമതിക്കാരന്‍ ആണെന്ന് തെളിയിക്കാനുള്ള അവസരമാണ് തനിക്കെതിരെയുള്ള വക്കീല്‍ നോട്ടീസെന്ന് അനില്‍ അക്കര പ്രതികരിച്ചു. മന്ത്രിക്കെതിരെയുള്ള അഴിമതി ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും എം.എല്‍.എ പറഞ്ഞു.