കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് ഹാബിറ്റാറ്റിനെ ഒഴിവാക്കിയതല്ലെന്ന് ചെയര്‍മാന്‍ ജി ശങ്കര്‍. പദ്ധതിയില്‍ നിന്ന് ഹാബിറ്റാറ്റ് സ്വയം ഒഴിഞ്ഞതാണ്. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി മാത്രമായിരുന്നു ഹാബിറ്റാറ്റ്. മേഖലയിലെ തന്റെ അറിവ് വച്ച് യൂണിടാക് എന്ന കമ്പനിയെപ്പറ്റി മുന്‍പ് കേട്ടിട്ടില്ല. പൂര്‍ണമായും ഹാബിറ്റാറ്റ് നല്‍കിയ രൂപരേഖയിലാണോ ഫ്‌ലാറ്റ് നിര്‍മാണം എന്നറിയില്ല. ഹാബിറ്റാറ്റ് നല്‍കിയ രൂപരേഖയില്‍ ആശുപത്രി ഉണ്ടായിരുന്നില്ലെന്നും ശങ്കര്‍ മാതൃഭൂമിന്യൂസിനോട് പറഞ്ഞു.