തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുകാരനായ പ്രതി ജീവനൊടുക്കി. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന കന്യാകുമാരി കൊല്ലങ്കോട് സ്വദേശിയാണ് മരിച്ച 59കാരൻ.