സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് നീട്ടിവെച്ച് ഇൻഡിഗോ എയർലൈൻസ്. അസ്ഥിരമായ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റിയാദിലേക്കുള്ള സർവീസുകൾ ഈ മാസം 31 വരെയും ജിദ്ദ, ദമാം, മദീന സർവീസുകൾ ഈ മാസം 27 വരെയും റദ്ദാക്കിയതായി എയർലൈൻ പ്രസ്താവനയിലൂടെ അറിയിച്ചു