സുഹൈൽ അൻസാരി പ്രതിയായ ആത്മഹത്യാ കേസ്: യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യാ പ്രേരണ കേസിൽ നിർണായക വഴിത്തിരിവ്. മരിച്ച കടമ്പനാട് സ്വദേശിയായ 35 കാരിയുടെ ഭർത്താവ് അനിൽ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 2026 ഫെബ്രുവരി 14-നാണ് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഫെബ്രുവരി 18-ന് ഏനാത്ത് പോലീസ് സുഹൈൽ അൻസാരിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് സുഹൈൽ അൻസാരി ആവശ്യപ്പെടുകയായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ തുടരന്വേഷണത്തിലാണ് മരണത്തിന് മുൻപ് യുവതിക്ക് ഭർത്താവിൽ നിന്ന് ക്രൂരമായി മർദ്ദനമേറ്റതായി കണ്ടെത്തിയത്. യുവതിയുടേതായി കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പുകളിലും അന്വേഷണ സംഘം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
Content Highlights: Suhail Ansari, Youth Congress, Kadampanad Suicide Case, Crime Branch Arrest, Kerala Crime News

