യുക്രൈൻ ഡ്രോൺ ആക്രമണത്തിൽ തകർന്ന കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ രക്ഷിച്ചു. ലൈബീരിയൻ പതാക വഹിക്കുന്ന അഫ്രമാക്സ് റിയോ എന്ന ക്രൂഡ് ഓയിൽ ടാങ്കർ കപ്പലിന് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. കപ്പലിൽ ഉണ്ടായിരുന്ന 23 ഇന്ത്യക്കാരെയും സുരക്ഷിതമായി കരക്കെത്തിച്ചതായി റഷ്യ അറിയിച്ചു.