പുരുഷ മാരത്തണില്‍ ചരിത്രമെഴുതി കെനിയന്‍ താരം എല്യൂഡ് കിപ്‌ചോജ്. മാരത്തണില്‍ രണ്ട് മണിക്കൂറില്‍ താഴെയുള്ള സമയത്തില്‍ ഓടിയെത്തുന്ന ആദ്യ താരമെന്ന നേട്ടമാണ് എല്യൂഡ് സ്വന്തമാക്കിയത്. ഒരു മണിക്കൂര്‍ 59 മിനിറ്റ് 40 സെക്കന്റുകൊണ്ടാണ് 34കാരനായ കിപ്‌ചോജ് ഫിനിഷ് ചെയ്തത്. രണ്ട് മണിക്കൂര്‍ 1 മിനിറ്റ് 39 സെക്കന്‍ഡായിരുന്നു എല്യൂഡിന്റെ പേരിലുള്ള ലോക റെക്കോര്‍ഡ്. വിയന്നയിലേത് ഔദ്യോഗിക മത്സരം അല്ലാത്തതിനാല്‍ ഇത് ലോക റെക്കോര്‍ഡായി പരിഗണിക്കില്ല. നിലവില്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവാണ് എല്യൂഡ്.