കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് മടങ്ങി എത്തുന്നു. നാളെ പുത്തന്‍കുരിശില്‍ എ.കെ ആന്റണി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പരിപാടിയില്‍ ബെന്നി ബെഹനാന്‍ പങ്കെടുക്കും. പ്രചാരണ രംഗത്തെ തന്റെ അസാന്നിധ്യം മറികടക്കാന്‍ എം.എല്‍.എമാരുടെ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടികള്‍ക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.