മഹാദുരന്തത്തിന്റെ പേക്കിനാവുകളില്‍ നിന്ന് നാട് മുക്തമാവുന്നതേയുള്ളൂ. അടുത്ത ആശങ്കയാവുകയാണ് ലുബാന്‍ ചുഴലി. നാളെ അറബിക്കടലില്‍ ശ്രീലങ്കക്കടുത്ത് ന്യൂനമര്‍ദ്ദം രൂപം കൊള്ളും.അത് പതിയെ ചുഴലിയായി മാറുമെന്നാണ് പ്രവചനം. കേരളത്തോട് ചേര്‍ന്ന് കടലിലൂടെ ഒമാന്‍ തീരത്തേക്കെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. വലിയ ഭയപ്പാട് വേണ്ട. പക്ഷെ കര്‍ശന ജാഗ്രത വേണ്ടതുണ്ട്. ഇനിയൊരു മഹാദുരന്തം നേരിടാന്‍ നമുക്ക് കെല്‍പ്പില്ല.