പ്രളയത്തിന് ഉത്തരവാദികള്‍ ഉദ്യോഗസ്ഥര്‍ എന്ന് കടുത്ത വിമര്‍ശനം. വിമര്‍ശനം ആദ്യം വന്നത് ഭരണ കക്ഷി എം എല്‍ എ രാജു എബ്രഹമ്മില്‍ നിന്ന്. പമ്പയില്‍ പതിവില്ലാത്ത രീതിയില്‍ വെള്ളം ഉയരുന്നത് റവന്യൂ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും മുന്നറിയിപ്പ് നല്‍കാതിരുന്നതാണ് വീടുകള്‍ വെള്ളത്തില്‍ മുങ്ങിയതിന് കാരണം എന്നാണ് എം എല്‍ എ പറയുന്നത്. മുന്നറിയിപ്പില്ലാതെ ഡാം തുറന്ന ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. പ്രതിക്കൂട്ടിലാക്കിയോ പ്രതിപക്ഷ നേതാവ്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ മുഹമ്മദ് ഷാ, രാജു എബ്രഹാം, വി ശിവദാസന്‍ എന്നിവര്‍.

To advertise here,