തനിക്കെതിരേയുള്ള സോഷ്യൽ മീഡിയാ പോസ്റ്റുകൾ നീക്കാൻ ആവശ്യപ്പെട്ടില്ല എന്ന നിലപാടിൽ ഉറച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മെറ്റ നൽകിയ മറുപടി ശരിക്ക് വായിക്കാനും അറിയാവുന്നവരോട് ചോദിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

To advertise here,

കേരളത്തിൽ ഈ വിവാദം നടക്കുന്നതിനിടെ കഴിഞ്ഞ അഞ്ച് മാസം, സർക്കാർ നിർദ്ദേശ പ്രകാരം രാജ്യവ്യാപകമായി ഒരുലക്ഷത്തി തൊണ്ണൂറായിരം കണ്ടന്റുകൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ ബ്ലോക്ക് ചെയ്യപ്പെട്ടു എന്ന വിവരം ഇന്ത്യൻ എക്സ്പ്രസ് പത്രം പുറത്തുവിട്ടു. അതായത് രാജ്യത്ത് ഒരോ 68 സെക്കന്റിലും ഒരു സോഷ്യൽ മീഡിയാ പോസ്റ്റ് വീതം ബ്ലോക്ക് ചെയ്യപ്പെടുന്നു. ഒരു ദിവസം മാത്രം 1275. മാർച്ച് മുതൽ ജൂലൈ വരെയുള്ള കണക്കുകൾ പുറത്തുവരുമ്പോൾ നീക്കപ്പെട്ട കണ്ടെന്റുകളിൽ 90 ശതമാനവും മെറ്റ പ്ലാറ്റ്ഫോമുകളിലാണ്. തങ്ങളുടെ ഓട്ടോമേറ്റഡ് കണ്ടന്റ് ടേക്ക്ഡൗൺ സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്ന് മെറ്റ സമ്മതിക്കുന്നുണ്ട്. ഇക്കാര്യം കേരളത്തിലെ ചാനലുകൾക്ക് നൽകിയ മറുപടിയിലും മെറ്റ വ്യക്തമാക്കിയിരുന്നു.

സോഷ്യൽ മീഡിയയെ പേടിയാർക്ക്? രാഷ്ട്രീയ വിമർശനങ്ങൾക്ക് വിലക്കോ? മെറ്റ സാഷ്ടാംഗം വീണോ? സൂപ്പർ പ്രൈം ടൈം ചർച്ച