പിണറായി വിജയന്റെ കണ്ണൂർ വിശദീകരണ യോഗങ്ങൾ കേന്ദ്ര കമ്മിറ്റി റിവ്യൂവിന് കടകവിരുദ്ധമാണെന്ന വിമർശനം തള്ളി എം വി ഗോവിന്ദൻ. കേന്ദ്ര കമ്മിറ്റിയുടേയും സംസ്ഥാന കമ്മിറ്റിയുടേയും നിലപാടുകൾക്ക് അനുസൃതമായാണ് പിണറായി സംസാരിച്ചതെന്നും വിശദീകരണം കൃത്യമായിരുന്നു എന്നും സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. പാർട്ടിക്ക വീഴ്ചയുണ്ടായില്ലേ എന്ന ചോദ്യത്തിൽ നിന്ന് പാർട്ടി സെക്രട്ടറി ഒഴിഞ്ഞുമാറി. ജനമാണോ പാർട്ടിയാണോ തിരുത്തേണ്ടത് എന്ന ചോദ്യത്തിന് ചിരിയായിരുന്നു മറുപടി

To advertise here,

വിശാല സംസ്ഥാന സമിതിക്ക് മുൻപ് സിപിഎമ്മിൽ എന്തൊക്കെയാണ് സംഭവിക്കുന്നത്? തിരുത്തേണ്ടത് ജനങ്ങളോ? പിണറായി ലൈനിൽ ഗോവിന്ദനും? വിശാല കമ്മിറ്റി ആരെ തിരുത്താൻ? ഐസക്ക് പറഞ്ഞത് പൊതുവികാരമോ? സൂപ്പർ പ്രൈം ടൈം ചർച്ച