ആലപ്പുഴ തൃക്കുന്നപ്പുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിക്ക് നേരെ ഭർത്താവിന്റെയും കുടുംബത്തിന്റെയും ക്രൂരമർദ്ദനം. സംഭവത്തിൽ ഭർത്താവ് നിധിനും കുടുംബാംഗങ്ങൾക്കുമെതിരെ പോലീസ് കേസെടുത്തു. പരാതി നൽകിയിട്ടും തൃക്കുന്നപ്പുഴ പോലീസിന്റെ ഭാഗത്തുനിന്ന് തുടർനടപടികൾ വൈകിയതോടെ യുവതി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപിനെ നേരിൽ കണ്ട് പരാതിപ്പെടുകയായിരുന്നു.