പത്തനംതിട്ട മാരാമണിലെ സ്വകാര്യ റിസോർട്ടിൽ ഇരുപത് വയസ്സുള്ള പെൺകുട്ടിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംസാരത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പ്രതി പെൺകുട്ടിയെ കീഴ്പ്പെടുത്തി കഴുത്തിൽ ആഞ്ഞുകുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രതി വീണ്ടും ആക്രമണം തുടർന്നു. തുടർന്ന് ജീവനക്കാർ ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി കെട്ടിയിടുകയും പോലീസിന് കൈമാറുകയും ചെയ്തു. പ്രണയം നിരസിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി.