ഹൃദയദിനത്തിൽ ചരിത്രനേട്ടം: മെഡിട്രീന ആശുപത്രിയ്ക്കും നാലാഞ്ചിറ സെന്റ് ജോൺസ് സ്കൂളിനും ഇരട്ട ലോക റെക്കോർഡ്
തിരുവനന്തപുരം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് മെഡിട്രീന ആശുപത്രിയും നാലാഞ്ചിറ സെൻ്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കി. മുന്നൂറിലേറെ വിദ്യാർഥികളെ അണിനിരത്തി ഹൃദയത്തിൻ്റെ ആകൃതിയിൽ മനുഷ്യച്ചങ്ങല രൂപീകരിക്കുകയും തുടർന്ന് ലൈവ് കാർഡിയോ എക്സർസൈസ് സംഘടിപ്പിക്കുകയും ചെയ്തതാണ് ആദ്യ റെക്കോർഡ്.
17 രാജ്യങ്ങളിൽ ഇൻ്റർവെൻഷണൽ കാർഡിയോളജി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ മെഡിട്രീന ആശുപത്രി ചെയർമാനും ചീഫ് ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. എൻ. പ്രതാപ് കുമാറിനാണ് രണ്ടാമത്തെ ലോക റെക്കോർഡ് ലഭിച്ചത്. മെഡിട്രീന ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മഞ്ജു പ്രതാപ്, സെൻ്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ ആർ.സി. എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
#WorldHeartDay #MeditrinaHospital #StJohnsSchool #Thiruvananthapuram #WorldRecord
Published: 29 Sept 2026, 05:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

